Man kills his wife in Kanyakumari
തിരുവനന്തപുരം: കന്യാകുമാരിക്കു സമീപം തക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വെട്ടിക്കൊന്നു. വസ്ത്രധാരണത്തെക്കുറിച്ചുള്ള തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
തക്കല തലച്ചോട് സ്വദേശിനി ജെബ ബെര്‍നിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് എബനേസറിനെആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നെയ്യാറ്റിന്‍കരയില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കുന്ന ജെബ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചു തുടങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Keywords: Murder, Kanyakumari, Modern dress
COMMENTS