Lift construction in cliff house
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പാസഞ്ചര്‍ ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. നേരത്തെ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പണിയാന്‍ 42.90 ലക്ഷം അനുവദിച്ചത് വലിയ വിവാദമായിരുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാല്‍ ചെലവു ചുരുക്കണമെന്ന നിര്‍ദ്ദേശം ധനവകുപ്പ് മുന്നോട്ടുവയ്ക്കുമ്പോഴും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ അനാവശ്യ ചെലവു വരുത്തി ലക്ഷങ്ങളാണ് പൊടിക്കുന്നതെന്നത് എടുത്തുപറയേണ്ടതാണ്.
Keywords: Lift, Cliff house, Construction
COMMENTS