KSRTC employees uniform return to khaki
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വീണ്ടും കാക്കിയിലേക്ക് മടങ്ങുന്നു. ഏറെ നാളുകളായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉയര്‍ത്തിയ ആവശ്യം അംഗീകരിച്ച് മാനേജ്‌മെന്റ് 2015 മുതല്‍ മാറ്റം വരുത്തിയ യൂണിഫോം പഴയരീതിയിലേക്കെത്തിക്കുകയാണ്.
2015 ല്‍ ജീവനക്കാര്‍ക്ക് പുതുമയും പ്രൊഫഷണലിസവും വരുത്തുന്നതിനുവേണ്ടിയാണ് കാക്കി യൂണിഫോം മാറ്റി നീല ഷര്‍ട്ടും കടും നീല പാന്റുമാക്കിയത്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും ഇന്‍സ്‌പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമായിരുന്നു.
ഇതേതുടര്‍ന്ന് ജീവനക്കാരുടെ പൊതുവായ ആവശ്യമുള്‍ക്കൊണ്ട് വീണ്ടും കാക്കിയിലെത്തുകയാണ്. ജനുവരി മുതല്‍ മാറ്റം വരുത്താനാണ് സാധ്യത. ഇതു സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സി.എം.ഡി ചര്‍ച്ച നടത്തി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കും കാക്കി.
സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബള്‍ക്ക് ഓര്‍ഡര്‍ ഉടന്‍ തന്നെ നല്‍കും.
Keywords: KSRTC, Uniform, Khaki
COMMENTS