Kazhakoottam elivated highway opened
തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു. ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കാതെയാണ് ഹൈവേ തുറന്നത്.
കഴക്കൂട്ടത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഹൈവേ തുറന്നതെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണിത്.
നേരത്തെ രണ്ടു പ്രാവശ്യം ഉദ്ഘാടന തീയതി തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാല്‍ നീണ്ടുപോകുകയായിരുന്നു. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തും.
Keywords: Kazhakoottam elivated highway, Open, Today
COMMENTS