ടെഹ്റാന് : ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കി ഇറാന് ഭരണകൂടം മതകാര്യ പൊലീസ് സംവിധാനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ നീ...
ടെഹ്റാന് : ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കി ഇറാന് ഭരണകൂടം മതകാര്യ പൊലീസ് സംവിധാനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോര്‍ണി ജനറല്‍ അറിയിക്കുകയായിരുന്നു.
മഹ്സ അമീനി എന്ന യുവതിയെ ഹിജാബ് നേരേ ധരിച്ചിരുന്നില്ലെന്ന കുറ്റം ചുമത്തി മതകാര്യ പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് അവര്‍ കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തത് രാജ്യമെമ്പാടും കത്തിപ്പടരുന്ന പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇറാനിലെ മതാധിഷ്ഠിത ഭരണകൂടം ആദ്യം സമരം അടിച്ചൊതുക്കാന്‍ നോക്കി. ഇരുനൂറിലധികം പേര് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടു.
പക്ഷേ, എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് മാസങ്ങളായി വ്യാപക പ്രതിഷേധം നടക്കുകയായിരുന്നു.
ഗഷ്ത് -ഇ -ഇര്‍ഷാദ് എന്നാണ് ഇറാനിലെ മത പൊലീസ് അറിയപ്പെടുന്നത്.
ഇസ്ലാമിക നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ അഹമ്മദി നെജാദ് പ്രസിഡന്റായിരിക്കെയാണ് ഗഷ്ത്-ഇ ഇര്‍ഷാദ് രൂപീകരിച്ചത്.
തിരക്കേറിയ തെരുവുകള്‍, ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി എല്ലായിടത്തും മത പൊലീസ് എത്തും.
മത ചട്ടമനുസരിച്ചു ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പരസ്യമായി മുഖത്തടിക്കുകയും ലാത്തിക്കടിക്കുകയും പൊലീസ് വാനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പിന്നീട് ജയിലിലടയ്ക്കുകയും പതിവാണ്.
ഇറാനില്‍ ഹിജാബ് ധരിച്ചില്ലെങ്കില്‍ പത്ത് ദിവസം മുതല്‍ രണ്ട് മാസം വരെയാണ് തടവു ശിക്ഷ. 50,000 മുതല്‍ അഞ്ച് ലക്ഷം വരെ ഇറാനിയന്‍ റിയാലും പിഴ ചുമത്തും. പുറമേ 74 ചാട്ടയടിയുമുണ്ടാവും.
2022 സെപ്റ്റംബര്‍ 16 നാണ് മഹ്സ അമിനി കസ്റ്റഡിയില്‍ മരിച്ചത്. തുടര്‍ന്നു നടന്ന പ്രതിഷേധങ്ങള്‍ ഗഷ്ത്-ഇ ഇര്‍ഷാദ് 233 സാധാരണക്കാരെ കൊന്നൊടുക്കിയത്.
മരിച്ചവരില്‍ 18 ല്‍ താഴെയുള്ള 32 കുട്ടികളുമുണ്ട്. പുറമേ ആയിരങ്ങളെ ജയിലിലുമടച്ചു.
പ്രതിഷേധക്കാരെ അനുകൂലിച്ച് ഇറാനിയന്‍ ഫുട്ബോള്‍ ടീം ഈ ലോകകപ്പില്‍ ദേശീയഗാനം ആലപിക്കാതെ മൗനമാചരിച്ചതും ഭരണകൂടത്തിനു വലിയ അപമാനമായിരുന്നു.
Summary: The Iranian government has decided to abolish the religious affairs police system in response to popular protests. The Attorney General informed that there is no place for religious affairs police in the judicial system of the country.
COMMENTS