Indian cricket team wicke tkeeper batsman Rishabh Pant was seriously injured in a car accident. In Roorkee, Pant's car hit the divider and caught fire
റൂര്‍ക്കി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. റൂര്‍ക്കിക്കു സമീപം വച്ച് പന്ത് സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചു തീപിടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് പന്ത് രക്ഷപ്പെട്ടത്.
ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയ്ക്ക് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിക്ക് സമീപം ഹമ്മദ്പൂര്‍ ഝാലിന് സമീപമായിരുന്നു അപകടം. അപകട വേളയില്‍ പന്ത് മാത്രമാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ നിന്നു ഡല്‍ഹിയിലേക്കു പോവുകയായിരുന്നു പന്ത്.
അതിവേഗത്തില്‍ വന്ന ബെന്‍സ് കാര്‍ ഡിവൈഡറില്‍ ഇടിച്ചു പിന്നാലെ തീപിടിക്കുകയയാരുന്നു. വാഹനമോടിച്ചിരുന്ന താരം ഉറങ്ങിപ്പോയതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കത്തുന്ന കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ അദ്ദേഹം ഗ്ലാസ് തകര്‍ത്തുവെന്ന് ഉത്തരാഖണ്ഡ് പോലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പറഞ്ഞു. പന്തിന് തലയ്ക്കും കാല്‍മുട്ടിനും താടിയെല്ലിനും പരിക്കുണ്ട്. കാലിന് ഒടിവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏകദിന, ട്വന്റി 20 ടീമുകളില്‍ മോശം ഫോമിലുള്ള പന്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
Terrible road accident of Indian cricketer @RishabhPant17... Thank God Rishabh Pant narrowly escapes.. Head injury and leg fracture. pic.twitter.com/0aslG0ehtk
— SURENDRA SINGH DASILA (@sdasila) December 30, 2022
Summary: Indian cricket team wicke tkeeper batsman Rishabh Pant was seriously injured in a car accident. Near Roorkee, Pant's car hit the divider and caught fire.
COMMENTS