Income tax raid
കൊച്ചി: മലയാള സിനിമാരംഗത്തെ പ്രമുഖരുടെ വീടുകളില്‍ റെയ്ഡ്. പ്രമുഖ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്.
വ്യാഴാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്നെത്തിയ നാനൂറിലേറെ ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നതായാണ് വിവരം.
സിനിമാക്കാരുടെ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ്. നടന്‍ പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയതായാണ് സൂചന.
Keywords: Income tax raid , Malayalam Cinema


COMMENTS