കൊച്ചി : ഗർഭസ്ഥ ശിശു മരിച്ചതിനെ തുടർന്ന് മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ ഡോക്ടറെയും സിഇഒയെയും ബന്ധുക്കൾ മർദ്ദിച്ചു. 15 പേർക്കെതിരെ പൊലീസ്...
കൊച്ചി : ഗർഭസ്ഥ ശിശു മരിച്ചതിനെ തുടർന്ന് മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ ഡോക്ടറെയും സിഇഒയെയും ബന്ധുക്കൾ മർദ്ദിച്ചു.
15 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം.
അഡ്മിറ്റാകാൻ പറഞ്ഞതിൽ നിന്ന് മൂന്നു ദിവസം വൈകിയാണ് യുവതി എത്തിയതെന്ന് ആശുപത്രി അധിഅധികൃതർ പറയുന്നു.
പറഞ്ഞതിൽ നിന്നു വൈകി അഡിമിറ്റാകാൻ എത്തിയപ്പോൾ നടത്തിയ സ്കാനിങ്ങിൽ കുഞ്ഞ് മരിച്ചതായി വ്യക്തമായി.
ഇതോടെ യുവതിയുടെ ബന്ധുക്കളും മറ്റും ചേർന്ന് ഡോക്ടറെയും സിഇഒയും മർദിക്കുകയായിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ ഡോക്ടറും സിഇഒയും ചികിത്സയിലാണ്.
COMMENTS