Sreenijan MLA's case
കൊച്ചി: കുന്നത്തുനാട് എം.എല്‍.എ പി.വി.ശ്രീനിജനെ വംശീയമായി അധിക്ഷേപിച്ചുയെന്ന കേസില്‍ പ്രതികളുടെ അറസ്റ്റ് വിലക്കി ഹൈക്കോടതി.
20-20 ചീഫ് കോഡിനേറ്റര്‍ സാബു.എം.ജേക്കബ് അടക്കമുള്ള പ്രതികളുടെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നുള്ള ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് കോടതി നടപടി.
ഐക്കരക്കാട് കൃഷിഭവന്‍ നടത്തിയ കാര്‍ഷിക ദിനം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എല്‍.എയെ വംശീയമായി അധിക്ഷേപിച്ചുയെന്നതാണ് കേസ്.
സാബു.എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ മൊത്തം ആറു പ്രതികളാണുള്ളത്.
എന്നാല്‍ സംഭവ ദിവസം സ്ഥലത്തുണ്ടായിരുന്നില്ലെന്നും എം.എല്‍.എയെ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും എം.എല്‍.യുമായുള്ളത് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം മാത്രമാണെന്നും സാബു.എം.ജേക്കബ് വ്യക്തമാക്കി.
Keywords: High court, Sreenijan MLA, Sabu M Jacob


COMMENTS