Health minister about covid - 19
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതു ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്. മുതിര്‍ന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അവധികാല യാത്രകളില്‍ ജാഗ്രത വേണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
കൂടുതല്‍ സാമ്പിളുകളില്‍ ജനിതക ശ്രേണീകരണം നടത്തും. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്ക് അനുസരിച്ച് ഇന്നലെ 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 20 ന് 79 പേര്‍ക്കും ഡിസംബര്‍ 19 ന് 36 പേര്‍ക്കും ഡിസംബര്‍ 18 ന് 62 പേര്‍ക്കും ഡിസംബര്‍ 17 ന് 59 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
Keywords: Covid - 19, Health minister ,
COMMENTS