Gujarat assembly election report
അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി ബി.ജെ.പി വിജയം കൊയ്തു. എ.എ.പി പ്രബലമായതോടെ കോണ്‍ഗ്രസ് ശക്തമായ പരാജയം ഏറ്റുവാങ്ങുകയായിരുന്നു ഇവിടെ.
182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 158 സീറ്റും കോണ്‍ഗ്രസ് 16 സീറ്റും എ.എ.പി 5 സീറ്റിലുമാണ് മുന്നേറിയത്. ഇതോടെ രാജ്യത്ത് ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി എ.എ.പി മാറാനുള്ള സാധ്യതയേറുകയാണ്.
അതേസമയം ഹിമാചല്‍പ്രദേശില്‍ ബി.ജെ.പിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് വിജയംകൊയ്തു. 40 സീറ്റുകളില്‍ കോണ്‍ഗ്രസും 25 സീറ്റുകളില്‍ ബി.ജെ.പിയും ലീഡ് ചെയ്തു. എ.എ.പിയും രംഗത്തുണ്ടായിരുന്നെങ്കിലും രക്ഷപ്പെടാനായില്ല.
Keywords: Gujarat, Assembly election, BJP, Congress
COMMENTS