Governors christmas party
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റ് മന്ത്രിമാരും. സ്പീക്കര്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഡിസംബര്‍ 14 ന് വൈകിട്ട് അഞ്ചു മണിക്കാണ് രാജ്ഭവനില്‍ ക്രിസ്തുമസ് വിരുന്ന് ഒരുക്കിയിരിക്കുന്നത്.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വിവിധ വിഷയങ്ങളിലെ പോര് തുടരുന്നതിനാല്‍ വിരുന്നില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ട് ദല്‍ഹിക്ക് പോകുന്നതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവും അറിയിക്കുകയായിരുന്നു.
Keywords: Governor, Christmas party, Government
COMMENTS