Assembly session
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇതോടെ പുതുവര്‍ഷത്തിലെ ആദ്യ സമ്മേളനം ചേരുമ്പോഴുള്ള പതിവ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനാണ് സര്‍ക്കാര്‍ തടയിട്ടിരിക്കുന്നത്.
ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് പതിവ് ചട്ടത്തിനും മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ നിയമസഭയിലെ പതിവ് ചട്ടത്തിന് മാറ്റം വരുത്തിയെന്ന വിശേഷണവും പിണറായി സര്‍ക്കാരിന് സ്വന്തം.
കഴിഞ്ഞ ദിവസം സമ്മേളനം പിരിഞ്ഞെങ്കിലും അനിശ്ചിതമായി പിരിഞ്ഞതായുള്ള വിജ്ഞാപനവും വന്നിട്ടില്ല. അടുത്ത വര്‍ഷം ആദ്യ സമ്മേളിക്കുന്നത് ഇന്നലത്തേതിന്റെ തുടര്‍ച്ചയായുമാണ്.
അതേസമയം ഇപ്പോഴത്തെ ബജറ്റ് സമ്മേളനം പിരിഞ്ഞതിനു ശേഷം അടുത്ത സമ്മേളനം കൂടുമ്പോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം സര്‍ക്കാരിന് ഒഴിവാക്കാനാവില്ല.
Keywords: Government, Assembly session, Government
COMMENTS