ദോഹ: ആഫ്രിക്കന്‍ പോരാട്ട വീര്യം അവസാനിച്ചു. മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു വീഴ്ത്തി ഫ്രാന്‍സ് ലോക കപ്പ് ഫൈനലില്‍ പ്രവേശിച്ചു. തുടര്‍ച്...
ദോഹ: ആഫ്രിക്കന്‍ പോരാട്ട വീര്യം അവസാനിച്ചു. മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു വീഴ്ത്തി ഫ്രാന്‍സ് ലോക കപ്പ് ഫൈനലില്‍ പ്രവേശിച്ചു.
തുടര്‍ച്ചയായി രണ്ടാം ലോക കപ്പിലാണ് ഫ്രാന്‍സ് ഫൈനലിലെത്തുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ന്മാര്‍
നന്നായി പൊരുതിയെങ്കിലും ഫ്രഞ്ച് കരുത്തിനും അനുഭവസമ്പത്തിനും മുന്നില്‍ മൊറോക്കോ അടിയറ പറയുകയായിരുന്നു.
അവസാന നിമിഷം വരെ പൊരുതിനിന്ന ശേഷമാണ് മൊറോക്കോ പിന്മാറിയത്.
വമ്പന്മാരെന്ന് ഒന്നൊന്നായി അട്ടിമറിച്ചാണ് മൊറോക്കോ ലോകകപ്പ് സെമിയില്‍ കടന്നത്. സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന ഖ്യാതിയും മൊറോക്കോയ്ക്കു സ്വന്തമായി.
പ്രതിരോധം ആയുധമാക്കിയിട്ടുള്ള മൊറോക്കോക്കെതിരെ കളിയുടെ തുടക്കത്തില്‍ തന്നെ ഫ്രാന്‍സ് ലീഡ് നേടി. അപ്പോള്‍ തന്നെ അവരുടെ ആത്മവിശ്വാസം ഏറെ ഉയരുകയും ചെയ്തു.
അഞ്ചാം മിനിറ്റിലാണ് ഫ്രാന്‍സ് ആദ്യ ഗോള്‍ നേടിയത്. എംബാപ്പെയും ഗ്രീസ്മാനും വരാനെയും ചേര്‍ന്നൊരുക്കിയ മുന്നേറ്റത്തിലൂടെ കിട്ടിയ പന്ത് മനോഹരമായ അക്രോബാറ്റിക് വോളിയിലൂടെ തിയോ ഹെര്‍ണാണ്ടസ് മൊറോക്കന്‍ വലയിലെത്തിക്കുകയായിരുന്നു.
പിന്നെ, ഗോള്‍ മടക്കാനുള്ള മൊറോക്കോയുടെ തീവ്രശ്രമമായിരുന്നു. മധ്യനിരയിലും മുന്നേറ്റനിരയിലും പിന്നെ അവരുടെ ആധിപത്യമായിരുന്നു. പക്ഷേ, ഗോള്‍ മാത്രം അകന്നു നിന്നു.
പിന്നെപ്പിനെ അവരുടെ പ്രതിരോധക്കോട്ട പൊളിയുന്നതും കാണാമായിരുന്നു. എഴുപത്തൊന്‍പതാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ റന്‍ഡല്‍ കോലോ മുവാനി അടുത്ത ഗോള്‍ നേടിയതോടെ ഫ്രാന്‍സ് ആധികാരിക വിജയം ഉറപ്പിച്ചു.
മൊറോക്കന്‍ പ്രതിരോധനിരയെ നിഷ്പ്രഭമാക്കി എംബാപ്പെ നല്‍കിയ ക്രോസില്‍ മത്സരത്തിലെ തന്റെ ആദ്യ ടച്ചുതന്നെ റാന്‍ഡല്‍ ഗോളാക്കി മാറ്റി.
മൊറോക്കൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു ഫ്രാൻസ് രണ്ടു ഗോളും നേടിയത്.ഇതേസമയം, കിട്ടിയ സുവർണാവസരങ്ങൾ പലതും മൊറോക്കോ തുലച്ചു കളയുകയും ചെയ്തു.
മൂന്നാം സ്ഥാനക്കാരെ നിര്‍ണ്ണയിക്കുന്ന മത്സരത്തില്‍ ശനിയാഴ്ച ക്രോയേഷ്യയെ മൊറോക്കോ നേരിടും.
COMMENTS