Ex minister Saji Cheriyan again in cabinet
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ വിവാദപ്രസംഗം നടത്തിയതിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്കെന്ന് സൂചന. ഇന്നു ചേരുന്ന സി.പി.ഐ.എം സെക്രട്ടേറിയറ്റ് യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.
സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് കാട്ടി പൊലീസ് കേസ് അവസാനിപ്പിക്കുകയും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാര്‍ട്ടി തീരുമാനം. പിണറായി മന്ത്രിസഭയില്‍ സാംസ്കാരികം, ഫിഷറീസ്, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് സജി ചെറിയാന് കൈകാര്യം ചെയ്തിരുന്നത്.
സജി ചെറിയാന് രാജിവച്ചപ്പോള്‍ പകരം മന്ത്രിയെ വയ്ക്കാതെ അദ്ദേഹത്തിന്റെ വകുപ്പുകള്‍ മന്ത്രിമാരായ വി.എന്‍ വാസവനും വി.അബ്ദുറഹിമാനും പി.എ മുഹമ്മദ് റിയാസിനുമായി വീതിച്ചു നല്‍കുകയായിരുന്നു. മന്ത്രിസഭയില്‍ തിരിച്ചെത്തുമ്പോള്‍ ഈ വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് ലഭിക്കാനാണ് സാധ്യത.
Keywords: Saji Cheriyan, Cabinet, CPM
COMMENTS