ED questions Telugu actor Vijay Devarakonda
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വിജയ് ദേവരകൊണ്ടയെ ചോദ്യംചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നടന്റെ ലൈഗര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഹൈദരാബാദ് ഇ.ഡി ഓഫീസില്‍ ചോദ്യംചെയ്തത്. 12 മണിക്കൂറോളമാണ് നടനെ ഇ.ഡി ചോദ്യംചെയ്തത്.
നടന് ലഭിച്ച പ്രതിഫലം, സിനിമയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്ക് ലഭിച്ച പണം എന്നിവയെക്കുറിച്ചാണ് ഇ.ഡി അന്വേഷണം. സിനിമയിലെ സാമ്പത്തിക ഇടപാടില്‍ ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് സംഘം അന്വേഷിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളെയും ഇ.ഡി ചോദ്യംചെയ്തിരുന്നു.
Keywords: ED, Vijay Devarakonda, Liger
COMMENTS