ഢാക്ക: മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ 8 വിക്കറ്റിന് 409 റൺസിന്റെ കൂറ്റൻ സ്കോർ ഉയർത്തി. പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പ...
ഢാക്ക: മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ 8 വിക്കറ്റിന് 409 റൺസിന്റെ കൂറ്റൻ സ്കോർ ഉയർത്തി.
പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പകരക്കാരനായിറങ്ങിയ ഇഷാൻ കിഷൻ കരിയറിലെ ആദ്യ ഡബിൾ സെഞ്ച്വറി നേടി ചരിത്രമെഴുതി.
മൂന്നുവർഷത്തെ സെഞ്ച്വറി വരൾച്ചയ്ക്ക് ശേഷം മുൻ ക്യാപ്റ്റൻ വിരാട് കോലിയും സെഞ്ച്വറി നേടി.
ഏകദിനത്തിൽ ഇരട്ട ശതകം തികയ്ക്കുന്ന ഏഴാമത്തെയും ഇന്ത്യയുടെ നാലാമത്തെയും ബാറ്ററാണ് ഇഷാൻ.
ഒമ്പത് സിക്സും 23 ഫോറും നിറം ചാർത്തിയ ഇന്നിംഗ്‌സിൽ 126 പന്തിൽ നിന്നാണ് 210 റൺസ് ഇഷാൻ നേടിയത്.
ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ച്വറിയാണിത്. ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഇഷാൻ തന്നെ.
സച്ചിൻ ടെൻഡുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള മറ്റ് താരങ്ങൾ.
COMMENTS