Director V.C Abhilash about Niyamasabha
കൊച്ചി: നിയമസഭയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിച്ചതിനെതിരെ പ്രതികരിച്ച് സംവിധായകന്‍ വി.സി അഭിലാഷ്. ഇന്ദ്രന്‍സ് ദേശീയ അവാര്‍ഡ് നേടിയാല്‍ പോലും ചിലരുടെ മനസ്സിലിരുപ്പ് മാറില്ലെന്ന് അഭിലാഷ് കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
ഇന്ദ്രന്‍സിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവാര്‍ഡ് തിരിച്ചുകൊടുത്ത് പ്രതിഷേധിച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നിയമസഭയില്‍ കോണ്‍ഗ്രസിനെ അപമാനിക്കുന്നതിനായാണ് മന്ത്രി വാസവന്‍ ഇന്ദ്രന്‍സിനെ പരിഹസിച്ച് സസാരിച്ചത്. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കത്തിലായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തിലെത്തിനില്‍ക്കുന്നുയെന്നതായിരുന്നു പരാമര്‍ശം.
ഇതിനെതിരെ പ്രതിപക്ഷനേതാവടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടും മാപ്പു പറയാന്‍ മന്ത്രി കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ തനിക്കാ പരാമര്‍ശത്തില്‍ വിഷമമില്ലെന്നും ഞാനെന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ടെന്നുമായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.
Keywords: V.C Abhilash, Niyamasabha. Indrans
COMMENTS