ദോഹ : ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മൊറോക്കോയെ തകര്‍ത്ത് ലോക കപ്പിലെ മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ. മൂ്ന്നു ഗോളുകളും പിറന്നത് ആദ്യ പകുതി...
ദോഹ : ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മൊറോക്കോയെ തകര്‍ത്ത് ലോക കപ്പിലെ മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ.
മൂ്ന്നു ഗോളുകളും പിറന്നത് ആദ്യ പകുതിയില്‍ തന്നെയായിരുന്നു. ഏഴാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ ക്രൊയേഷ്യ മുന്നിലെത്തി. ജോസ്കോ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ഈ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് ഒമ്പതാം മിനിറ്റില്‍ മൊറോക്കോ തിരിച്ചടിച്ചു. അഷ്റഫ് ഡാരിയാണ് മൊറോക്കോയ്ക്കായി ഗോള്‍ നേടിയത്.
ആദ്യപകുതി അവസാനിക്കുന്നതിനു മുന്‍പ് നാല്പത്തിരണ്ടാം മിനിറ്റില്‍ മിസ്ലാവ് ഓസിച്ചിലൂടെ ക്രൊയേഷ്യ ലീഡ് തിരിച്ചുപിടിച്ചു.
പിന്നീട് ഇരുപക്ഷത്തിനും അവസരങ്ങള്‍ പലതും ലഭിച്ചുവെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.
ഒരു ഗോളിനു തോറ്റു മടങ്ങുന്നുവെങ്കിലും ലോക കപ്പിന്റെ സെമിയിലെത്തുകയും ലൂസേഴ്സ് ഫൈനല്‍ കളിക്കുകയും ചെയ്ത ആദ്യ ആഫ്രിക്കന്‍ ടീമെന്ന ഖ്യാതിയോടെയായിരിക്കും മൊറോക്കന്‍ ടീം വിമാനം കയറുക.
COMMENTS