Covid cases increasing in China
ന്യൂഡല്‍ഹി: ലോകത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ചൈന, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചൈനയില്‍ കോവിഡ് മരണ നിരക്ക് വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ചൈനയില്‍ സ്വാഭാവിക പ്രതിരോധശേഷി വളരെ കുറവാണെന്നതും കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുമാണ് വീണ്ടും കോവിഡ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി പറയുന്നത്. ഇവിടെ 13 മുതല്‍ 21 ലക്ഷം ആളുകള്‍ വരെ മരണത്തിന് കീഴടങ്ങിയേക്കാമെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ചൈനയുടെ സ്വന്തം വാക്‌സിനുകളായ സിനോവാക്ക്, സിനോഫോം എന്നിവയ്ക്ക് കാര്യക്ഷമത കുറവാണെന്നുള്ളതും കോവിഡ് നിരക്ക് വര്‍ദ്ധിക്കാനുള്ള മറ്റൊരു കാരണമാണ്. അതിനാല്‍ ചൈന ഗുണനിലവാരമുള്ള വാക്‌സിനുകള്‍ വിതരണം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് വിലയിരുത്തല്‍.
ഇപ്പോഴുണ്ടായിരിക്കുന്ന കോവിഡ് വ്യാപനം ആഗോള സമ്പത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ലോകത്ത് കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കടുത്ത ആശങ്കയിലാണ്. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി അടിയന്തരമായി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്.
Keywords: Covid, Increase, China, World, India


COMMENTS