V.Prathapa chandran passes away
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി ട്രഷററുമായ വി.പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. മുന്‍ കെ.പി.സി.സി പ്രസിഡന്റും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എസ്.വരദരാജന്‍ നായരുടെ മകനാണ്.
കെ.എസ്.യു ജില്ലാ പ്രസിഡന്റായി രാഷ്ട്രീയജീവിതം ആരംഭിച്ച പ്രതാപചന്ദ്രന്‍ പിന്നീട് കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായി. ഡി.സി.സി ജനറല്‍ സെക്രട്ടറി, ഐ.എന്‍.ടി.യു.സി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി പാര്‍ട്ടിയുടെ നിരവധി പദവികളില്‍ സേവനം അനുഷ്ഠിച്ചു.
ഇടയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും അവധിയെടുത്ത് ജേര്‍ണലിസത്തില്‍ ഉപരിപഠനം ചെയ്തു. തുടര്‍ന്ന് വീക്ഷണം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായി നിരവധി വര്‍ഷം പ്രവര്‍ത്തിച്ചു. ജേര്‍ണലിസം അധ്യാപകനായും സേവനം അനുഷ്ഠിച്ചു.
വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കെത്തിയ അദ്ദേഹം കെ.പി.സി.സി ട്രഷറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംസ്‌ക്കാരം നാളെ രണ്ടു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
Keywords: V.Prathapa chandran, KSU, KPCC treasurer
COMMENTS