CM Pinarayi Vijayan & team expense in London
തിരുവനന്തപുരം: ലണ്ടന്‍ സന്ദര്‍ശത്തില്‍ മുഖ്യമന്ത്രിയും സംഘവും ചെലവിട്ടത് 43.14 ലക്ഷം രൂപ. കൊച്ചി സ്വദേശി ലണ്ടന്‍ ഹൈക്കമ്മീഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ശേഖരിച്ചതാണ് വിവരം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഭക്ഷണത്തിനും ഹോട്ടല്‍ വാസത്തിനും യാത്രകള്‍ക്കുമായി ചെലവിട്ടതാണ് 43.14 ലക്ഷം രൂപ.
ലണ്ടനിലെ ഇന്ത്യന്‍ കമ്മീഷന്‍ ചെലവിട്ട തുക പിന്നീട് സര്‍ക്കാര്‍ കൈമാറുകയായിരുന്നു. ഒക്ടോബര്‍ 2 മുതല്‍ 12 വരെയായിരുന്നു സംഘത്തിന്റെ ലണ്ടന്‍ സന്ദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്തിമാരായ വി.ശിവന്‍ കുട്ടി, വീണ ജോര്‍ജ്, മറ്റ് ഓഫീസര്‍മാര്‍, മുഖ്യമന്ത്രിയുടെ പിഎ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Keywords: London, CM, Expense


COMMENTS