India - China border issue
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ ഇന്ത്യ - ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
കേന്ദ്രമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ കരസേനാ മേധാവി, വ്യോമസേനാ മേധാവി, നാവിക സേനാ മേധാവി, വിദേശകാര്യ മന്ത്രി, സംയുക്ത സൈനിക മേധാവി എന്നിവര്‍ പങ്കെടുക്കും.
യോഗത്തിനു ശേഷം രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. തവാങ്ങിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈനികര്‍ കടന്നുകയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
Keywords: Rajnath Singh, Border issue, Delhi
COMMENTS