Central government about covid restrictions in airport
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ വീണ്ടും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിന് കത്തുനല്‍കി. വിമാനത്താവളങ്ങളിലെ പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.
ഈ മാസം 24 മുതല്‍ വിദേശത്തുനിന്നുമെത്തുന്ന രണ്ടു ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഇതു സംബന്ധിച്ച ലിസ്റ്റ് വിമാന കമ്പനിതന്നെ നല്‍കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
വിദേശത്തു നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് സാംപിള്‍ നല്കിയ ശേഷം പുറത്തുപോകാമെന്നും രോഗം സ്ഥിരീകരിച്ചാല്‍ സാംപിള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. യാത്രക്കാര്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
COMMENTS