Cannot take case against plus two student
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കയറിയിരുന്ന സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് കുട്ടി നാലു ദിവസം ക്ലാസില്‍ കയറിയിരുന്നതെന്നും ആള്‍ മാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കേസെടുക്കാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി.
നീറ്റ് പരീക്ഷാഫലം പരിശോധിച്ചപ്പോഴുണ്ടായ പിഴവുകാരണം വീട്ടുകാരോട് ഉയര്‍ന്ന റാങ്കുണ്ടെന്ന് പറയേണ്ടിവന്നതായും ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്ക് അനുമോദനവുമായി നാട്ടില്‍ ഫഌക്‌സ് ബോര്‍ഡുകളടക്കം ഉയര്‍ന്നതായും അതിനാല്‍ മാനഹാനി ഭയന്നാണ് ഇപ്രകാരം ചെയ്തതെന്നുമാണ് കുട്ടിയുടെ മൊഴി.
നാട്ടിലെത്തി അന്വേഷിച്ചപ്പോള്‍ കുട്ടി പറഞ്ഞത് സത്യമാണെന്ന് മനസ്സിലാക്കിയ പൊലീസ് കേസെടുക്കാതെ കുട്ടിയെ വെറുതെ വിട്ടു. മാത്രമല്ല സംഭവത്തില്‍ വിദ്യാര്‍ത്ഥിനി മാപ്പുപറഞ്ഞത് പൊലീസ് പരിഗണിക്കുകയും ചെയ്തു.
Keywords: Kozhikode, MBBS
COMMENTS