ദോഹ : പെനൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ തകർത്ത് ക്രൊയേഷ്യ തുടർച്ചയായ രണ്ടാം തവണ ലോകകപ്പ് സെമിയിൽ കടന്നു. ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ ഷൂട...
ദോഹ : പെനൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ തകർത്ത് ക്രൊയേഷ്യ തുടർച്ചയായ രണ്ടാം തവണ ലോകകപ്പ് സെമിയിൽ കടന്നു.
ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യ തകർത്തത്.
നിക്കോളാ വ്ലാസിച്ച്, ലോവ്റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓർസിച്ച് എന്നിവർ ക്രൊയേഷ്യയ്ക്കായി ലക്ഷ്യം കണ്ടു.
ബ്രസീലിനായി ആദ്യ കിക്കെടുത്ത റോഡിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തു. കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടു. പക്ഷേ,
നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചതോടെ ബ്രസീലിനു പുറത്തേക്ക് വഴി തുറക്കപ്പെടുകയായിരുന്നു.
നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളും നേടിയതോടെയാണ് കളി പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടത്.
COMMENTS