BJP announces hartal
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ കത്തു വിവാദവുമായി ബന്ധപ്പെട്ട് ജനുവരി ഏഴിന് തിരുവനന്തപുരം കോര്‍പറേഷനില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ബി.ജെ.പി. മേയര്‍ക്കെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
തുടര്‍ന്ന് പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് വ്യക്തമാക്കി. കത്തു വിവാദത്തില്‍ മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സമരത്തിലാണ്. എന്നാല്‍ രാജി ആവശ്യമില്ലെന്ന നിലപാടിലാണ് ഇടതുപക്ഷം.
Keywords: BJP, Harthal, Thiruvananthapuram, Jan.7
COMMENTS