Barbara Walters passes away
വാഷിങ്ടണ്‍: ലോകപ്രശസ്തയായ മാധ്യമപ്രവര്‍ത്തകയും യു.എസ് ടെലിവിഷന്‍ അവതാരകയുമായ ബാര്‍ബറ വാള്‍ട്ടേഴ്സ് (93) അന്തരിച്ചു. അഭിമുഖങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ദ്ധ്യംകൊണ്ട് പ്രശസ്തയായ വ്യക്തിയാണ് ബാര്‍ബറ വാള്‍ട്ടേഴ്സ്.
നിരവധി ലോക നേതാക്കളുടെ അഭിമുഖം ഇവര്‍ നടത്തിയിട്ടുണ്ട്. യു.എസ് പ്രസിഡന്റുമാര്‍, ഫിദല്‍ കാസ്ട്രോ, സദ്ദാം ഹുസൈന്, മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങി നിരവധി പ്രശസ്തരായ ലോക നേതാക്കളുടെ അഭിമുഖങ്ങളിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
1961 ല്‍ എന്‍.ബി.സി ന്യൂസില്‍ റിപ്പോര്‍ട്ടറായി കരിയര്‍ ആരംഭിച്ച ബാര്‍ബറ എന്‍.ബി.സി ന്യൂസിലെ തന്നെ ടുഡേ എന്ന ഷോയുടെ അവതാരകയായി. പിന്നീട് നിരവധി ഷോകളുടെ അവതാരകയായി തിളങ്ങി.
Keywords: US, Barbara Walters, News anchor, Died
COMMENTS