Actress Manjima Mohan about body shaming
ചെന്നൈ: വിവാഹദിവസം പോലും ബോഡിഷെയിമിങ് നേരിടേണ്ടി വന്നെന്ന് നടി മഞ്ജിമ മോഹന്‍. കഴിഞ്ഞ ദിവസമാണ് നടി മഞ്ജിമ മോഹനും തമിഴ് നടന് ഗൗതം കാര്‍ത്തിക്കും വിവാഹിതരായത്. തമിഴിലെ മുതിര്‍ന്ന നടന് കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം.
സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഇവരുടെ ചിത്രങ്ങള്ക്കുതാഴെയാണ് നിരവധി ബോഡി ഷെയ്മിങ് ആക്ഷേപങ്ങള്‍ വന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ നടി രംഗത്തുവന്നത്. തന്റെ ശരീരത്തില്‍ താന്‍ സന്തുഷ്ടയാണെന്നും മറ്റുള്ളവര്‍ അതോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
തനിക്ക് ശരീരഭാരം കുറയ്ക്കണമെന്നു തോന്നുകയാണെങ്കില്‍ അതു സാധിക്കുമെന്നും അത് തന്നെ മാത്രം ബാധിക്കുന്ന കാര്യമാണെന്നും അവര്‍ പറഞ്ഞു.
Keywords: Manjima Mohan, Body shaming, Marriage
COMMENTS