: Prominent writer Satish Babu Payyannoor was found dead in his flat. The preliminary conclusion is that the cause of death is heart attack
തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂരിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
59 വയസായിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് വഞ്ചിയൂരിലെ ഫ്ളാറ്റിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സതീഷ് ബാബുവിന്റെ ഭാര്യ ഇന്നലെ നാട്ടിലേക്കു പോയിരുന്നു. അദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും ഇന്ന് ഉച്ചയായിട്ടും സതീഷിനെ ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തുമ്പോള്‍ ഫ്ളാറ്റിനു മുന്നില്‍ പത്രങ്ങള്‍ എടുക്കാതെ കിടന്നിരുന്നു. തുടര്‍ന്ന് തള്ളിത്തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ ശേഷമേ മരണകാരണം വ്യക്തമായി പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് ജില്ലയില്‍ പത്തിരിപ്പാലയിലാണ് സതീഷ് ബാബു ജനിച്ചത്. ഭാരത് ഭവന്റെ മുന്‍ മെംബര്‍ സെക്രട്ടറിയായിരുന്നു.
2012ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്‌കാരം നേടിയിട്ടുണ്ട്. രണ്ട് കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളു സംവിധാനം ചെയ്തിട്ടുണ്ട്.
എസ് ബി ഐയില്‍ ഉദ്യോഗസ്ഥനായിരുന്നു. 2001ല്‍ ബാങ്ക് ജോലി ഉപേക്ഷിച്ച് തിരുവനന്തപുരം ആസ്ഥനമായി പനോരമ എന്ന സ്ഥാപനം തുടങ്ങുകയും ടെലിവിഷന്‍ ഷോകള്‍ നിര്‍മിക്കുകയും ചെയ്തു.
COMMENTS