V.D Satheesan is against government
തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ തീരുമാനത്തിലൂടെ സര്‍വ്വകലാശാലകളെ രാഷ്ട്രീയ വത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റിയാല്‍ ഇപ്പോള്‍ പിന്‍വാതിലിലൂടെ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും നിയമിച്ചതു പോലെ സി.പി.എം എ.കെ.ജി സെന്ററില്‍ ഇരുന്ന് വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്ന സ്ഥിതിയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ചാന്‍സലറെ മാറ്റേണ്ട യാതൊരു സാഹചര്യവും സംസ്ഥാനത്തില്ലെന്നും സുപ്രീംകോടതി വിധിയെ മറികടക്കാനാണ് ധൃതിപ്പെട്ടുള്ള നീക്കമെന്നും അതിനാല്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
നേരത്തെ ചാന്‍സലര്‍ പദവി രാജിവയയ്ക്കുകയാണെന്ന് ഗവര്‍ണര്‍ അറിയിച്ചപ്പോള്‍ കാലുപിടിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇപ്പോള്‍ മാറ്റി ചിന്തിക്കുന്നതെന്ന് സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നു കാട്ടി നാലു കത്താണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയതെന്നും അതില്‍ നാലാമത്തെ കത്തുകണ്ടാല്‍ അപമാനഭാരത്താല്‍ തല കുനിക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. അങ്ങനെയുള്ള മുഖ്യമന്ത്രിയാണ് പ്രതിപക്ഷത്തെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, Government, CPM, CM, Governor
COMMENTS