V.D Satheesan about the pension age hike
കൊച്ചി: സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യുവാക്കളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി യാതൊരുവിധത്തിലുള്ള കൂടിയാലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായപരിധി നാലു വര്‍ഷത്തോളം കൂട്ടുന്നത് നിയമനങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന യുവാക്കളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനെതിരെ പ്രതിപക്ഷ യുവജനസംഘടനകള്‍ സമരത്തിനിറങ്ങുമെന്നും അടുത്ത ദിവസം മുതല്‍ യൂത്ത് കോണ്‍ഗ്രസ് സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തില്‍ ഡി.വൈ.എഫ്.ഐയ്ക്ക് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സംസ്ഥാനത്ത് എസ്.എഫ്.ഐ പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ട് അഴിഞ്ഞാടുകയാണെന്ന് ആരോപിച്ചു.
Keywords: V.D Satheesan, Pension age hike, DYFI
COMMENTS