V.D Satheesan about Kannur boy attack incident
കൊച്ചി: കണ്ണൂരില്‍ കാറില്‍ ചാരി നിന്ന കുട്ടിയെ ചവിട്ടിവീഴ്ത്തിയ സംഭവം അങ്ങേയറ്റം ക്രൂരതയാണെന്നും അന്യസംസ്ഥാന കുട്ടിയോട് കാട്ടിയ ക്രൂരതയില്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
പ്രതി ഷിനാദിനെ കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചത് പൊലീസിന്റെ ഗുരുതര വീഴ്ചയാണെന്നും സംഭവം സമൂഹമാധ്യമങ്ങളില്‍ വന്ന് വിവാദമായതോടെയാണ് വീണ്ടും പൊലീസ് രംഗത്തെത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പൊലീസിന്റെ ഈ പ്രവൃത്തി കേരളത്തിന് അപമാനമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതും ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പറയുമോയെന്നും ചോദിച്ചു.
Keywords: V.D Satheesan, Kannur, Police
COMMENTS