UK plans to foreign students to control
ലണ്ടന്‍: രാജ്യത്ത് കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറായി ഭരണകൂടം. ഗുണനിലവാരമില്ലാത്ത കോഴ്‌സുകള്‍ക്ക് ചേരുന്ന വിദ്യാര്‍ത്ഥികള്‍ ആശ്രിതരെ ബ്രിട്ടണിലേക്ക് എത്തിക്കുന്നത് തടയാനാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് വിസ നിയന്ത്രണവും ഏര്‍പ്പെടുത്തും.
ഇന്ത്യന്‍ വശംജന്‍ കൂടിയായ പ്രധാനമന്ത്രി ഋഷി സുനകിന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും.
അടുത്തിടെ യുകെയിലേക്ക് കുടിയേറുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയതും വിസ കാലാവധി കഴിഞ്ഞും വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് തങ്ങുന്നതുമാണ് പുതിയ തീരുമാനത്തിന് കാരണമാണെന്നാണ് റിപ്പോര്‍ട്ട്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പഠനത്തിനായി യുകെയിലെത്തുന്നത്.
Keywords: London, Foreign students, Rishi Sunak
 

 
							     
							     
							     
							    
 
 
 
 
 
COMMENTS