Telugu actor Krishna passed away
ഹൈദരാബാദ്: തെലുങ്കിലെ മുതിര്‍ന്ന നടന്‍ കൃഷ്ണ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു മകനാണ്. 350 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സംവിധായകനും നിര്‍മ്മാതാവും കൂടിയായ അദ്ദേഹത്തിനെ 2009 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും തിളങ്ങിയിട്ടുള്ളയാളാണ് കൃഷ്ണ. 1980 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം എംപിയായെങ്കിലും രാജീവ് ഗാന്ധി വധത്തെത്തുടര്‍ന്ന് രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു.
Keywords: Telugu, Actor Krishna, Actor Mahesh Babu

COMMENTS