Tamil cinema script writer Aroor Das passed away
ചെന്നൈ: തമിഴ് ചലച്ചിത്ര തിരക്കഥാകൃത്ത് ആരൂര്‍ ദാസ് (91) അന്തരിച്ചു. ആയിരത്തിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. എം.ജി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കാണ് കൂടുതലായും തിരക്കഥ രചിച്ചിരിക്കുന്നത്. 1955 ല്‍ നദിയധാര എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
വേട്ടക്കാരന്‍, അന്‍പേ വാ, തായ് സൊല്ലൈ തട്ടാതെ, തനിപറവി, ദൈവമകന്‍ പാര്‍ത്താല്‍ പസി തീരും, ആസൈമുഖം, തെനാലിരാമന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ്. ഇതില്‍ തെനാലി രാമനാണ് അവസാനമായി രചന നിര്‍വഹിച്ച ചിത്രം.
മലയാളം, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നൂറിലധികം ചിത്രങ്ങള്‍ക്ക് തമിഴില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പെണ്‍ എന്‍ട്രാല്‍ പെണ്‍ എന്ന ഒരു സിനിമയുടെ സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.
തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി, കലൈഞ്ജര്‍ കലൈത്തുറൈ തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Tamil, Script writer, Aroor Das, Passed away
COMMENTS