Supreme court on Rajiv Gandhi murder case
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളെയും വിട്ടയച്ച് സുപ്രീംകോടതി. കേസിലെ പ്രധാന പ്രതിയായ നളിനി ഉള്‍പ്പടെയുള്ള എല്ലാ പ്രതികളെയും കോടതി വിട്ടയച്ചു. ഈ കേസില്‍ ഇപ്പോള്‍ ജയില്‍ വാസം അനുഭവിക്കുന്ന പ്രതികളായ നളിനി, മുരുകന്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, ചന്ദ്രന്‍ എന്നിവരെയാണ് വിട്ടയച്ചത്.
കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മേയ് 18 ന് സുപ്രീംകോടതി വെറുതെ വിട്ടിരുന്നു. ഇതു ചൂണ്ടിക്കാട്ടി മറ്റു പ്രതികളായ നളിനിയും രവിചന്ദ്രനും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
30 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസിലെ പ്രതികള്‍ ജയില്‍മോചിതരാകുന്നത്. നേരത്തെ ഈ കേസിലെ പ്രതികളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അതില്‍ തീരുമാനമായിരുന്നില്ല.
Keywords: Rajiv Gandhi assassination case, Supreme court, Nalini
COMMENTS