Sree padmanabha swami temple arattu ghoshayatra
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ആറാട്ട് ഘോഷയാത്ര ഇന്ന്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ റണ്‍വേ ഇന്ന് വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ അടച്ചിടും.
എല്ലാ വര്‍ഷവും രണ്ടു പ്രാവശ്യം ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി വിമാനത്താവളം അടച്ചിടാറുണ്ട്. തിരുവിതാംകൂര്‍ രാജവംശക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന ആറാട്ടു ഘോഷയാത്ര വള്ളക്കടവ് വഴി എയര്പോര്ട്ടിനകത്തുകൂടി കടന്ന് വൈകിട്ട് അഞ്ചു മണിയോടെ ശംഖുമുഖത്തെത്തും.
Keywords: Sree padmanabha swami temple, Arattu, Airport
COMMENTS