Special police force in Vizhinjam
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം ആക്രമാസക്തമായതിനെ തുടര്‍ന്ന് ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍.നിശാന്തിനിക്കാണ് പ്രത്യേക ചുമതല നല്‍കിയിരിക്കുന്നത്. വിവിധ പൊലീസ് ക്യാമ്പുകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
എസ്.പിമരും ഡിവൈഎസ്പിമാരും സിഐമാരും മറ്റ് അധികമായി വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയെല്ലാം ഏകോപന ചുമതല നിശാന്തിനിക്കാണ്. സ്ഥലത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് 3000 ത്തിലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ധൃതിപിടിച്ച് അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം.
അതേസമയം ഇന്നു നടക്കുന്ന വിഴിഞ്ഞം സെമിനാറില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. പകരം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷത്തു നിന്നുള്ള ഏക ക്ഷണിതാവായ ശശി തരൂര്‍ എം.പിയും യോഗത്തില്‍ പങ്കെടുക്കില്ല.
Keywords: Vizhinjam, Police force, R. Nishanthini
COMMENTS