SFI blocks KTU VC
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ വിസിയായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ.സിസ തോമസിനെ തടഞ്ഞ് എസ്.എഫ്.ഐ. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി കെടിയു താല്‍ക്കാലിക വിസിയായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിനെ ഗവര്‍ണര്‍ നിയമിക്കുകയായിരുന്നു.
എസ്.എഫ്.ഐയ്‌ക്കൊപ്പം കെ.ജി.ഒ.എ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. പ്രതിഷേധത്തെതുടര്‍ന്ന് പൊലീസെത്തിയാണ് വിസിയെ അകത്തേക്ക് കൊണ്ടുപോയത്.
ഒപ്പുവച്ച് ചുമതലയേല്‍ക്കാനുള്ള രജിസ്റ്ററും മാറ്റിയിരുന്നു. ഇതേതുടര്‍ന്ന് പേപ്പറില്‍ ജോയിനിങ് റിക്വസ്റ്റ് രേഖപ്പെടുത്തി വിസി ചുമതലയേല്‍ക്കുകയായിരുന്നു.
ഇതോടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം മറനീക്കി പുറത്തുവരികയാണ്.
Keeeywords: KTU, VC, SFI, Blocks
COMMENTS