Saji Cheriyan again in touble
ആലപ്പുഴ: മുന്‍മന്ത്രി സജി ചെറിയാന്‍ വീണ്ടും വിവാദത്തില്‍. ഇത്തവണ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ മോശം പദപ്രയോഗം നടത്തിയെന്നാണ് സജി ചെറിയാനെതിരെ ഉയരുന്ന പരാതി.
ചെങ്ങന്നൂരില്‍ പാണ്ടനാട് വള്ളംകളിയുടെ സമാപന ചടങ്ങില്‍ സംസാരിക്കവേ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശിനെതിരെ മോശം പരാമര്‍ശം നടത്തിയതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സജി ചെറിയാന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ പെരുമ എന്ന പേരില്‍ വിവിധ പരിപാടികള്‍ നടത്തിയിരുന്നു. ഇതില്‍ വിളംബര ഘോഷയാത്രയില്‍ ഒന്നാം സ്ഥാനം നേടിയത് ചെറിയനാട് പഞ്ചായത്താണ്. ഇതിന്റെ സമ്മാനം സ്വീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശിനെ ക്ഷണിച്ചിരുന്നു.
പല തവണ ക്ഷണിച്ചിട്ടും അവര്‍ എത്താതിരുന്നപ്പോള്‍ എം.എല്‍.എ ശബ്ദം താഴ്ത്തി മോശം വാക്ക് ഉപയോഗിച്ചതായാണ് പ്രചരിക്കുന്നത്. എന്നാല്‍ താനങ്ങനെ ചെയ്തിട്ടില്ലെന്നും എഡിറ്റ് ചെയ്ത ഓഡിയോയാണ് പ്രചരിക്കുന്നതെന്നുമാണ് സജി ചെറിയാന്റെ വിശദീകരണം.
Keywords: Saji Cheriyan, Trouble, Verbal abuse
COMMENTS