Ration dealers strike in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശനിയാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. സര്‍ക്കാര്‍ റേഷന്‍ കമ്മീഷന്‍ പൂര്‍ണ്ണമായി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
ഇടത് അനുകൂല സംഘടനകളടക്കം വിവിധ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കും. കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുക 49 ശതമാനം മാത്രമേ ഇപ്പോള്‍ നല്‍കുകയുള്ളൂയെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു, കുടിശ്ശികയുടെ കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തിലാണ് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനൊരുങ്ങുന്നത്.
Keywords: Ration Shop, Strike, Saturday
COMMENTS