Private bus strike in Ernakulam today
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. പൊലീസിന്റെയും മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും പീഡനത്തെ തുടര്‍ന്നാണ് പണിമുടക്ക്.
പൊലീസും മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥരും ബസ് ജീവനക്കാരെ അനാവശ്യമായി പീഡിപ്പിക്കുന്നുയെന്നു കാട്ടി ബസ് ഉടമ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഒരു ദിവസം തന്നെ ഒരു ബസിനെതിരെ പല സ്ഥലങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്യുന്നതായും പരാതി ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 30 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് സമരസമിതിയുടെ തീരുമാനം.
Keywords: Ernakulam, Private bus strike, Today
COMMENTS