Minister Veena George about SAT hospital appointment
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ബന്ധുനിയമന വിവാദത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എസ്.എ.ടി ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് ലേ സെക്രട്ടറിയുടെ ബന്ധുക്കളെ ഏഴു പേരെ താല്‍ക്കാലിക തസ്തികയില്‍ നിയമിച്ചെന്ന ജീവനക്കാരുടെ പരാതിയിലാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. വിഷയം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കും.
ഈ നിയമനവും പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് പരാതി. നേരത്തെയും ഇത്തരം പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതോടെ നഗരസഭയിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറിക്ക് അയച്ച മേയറുടെ കത്ത് പുറത്തു വന്നതോടുകൂടി പാര്‍ട്ടി ഇടപെട്ടു നടത്തിയ നിയമനങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്.
Keywords: Minister Veena George, SAT hospital appointment
COMMENTS