Minister Roshy Augustine about his ps's drivers arrest
തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതി മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സന്തോഷ്.
മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ചതും ഇയാളാണ്. പൊലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ വനിതാ ഡോക്ടര്‍ പ്രതിയെ തിരിച്ചറിഞ്ഞു.
ഇയാളെ ഓഫീസില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
കേസില്‍ യാതൊരു തരത്തിലുമുള്ള ഇടപെടലും ഉണ്ടാകില്ലെന്നും കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരനാണെന്നും ഇയാള്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
സംഭവം സര്‍ക്കാരിനു തന്നെ വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
Keywords: Roshy Augustine, PS, Driver, Arrest
COMMENTS