Mayor's controversial letter
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മുകാരെ തിരുകിക്കയറ്റാന്‍ മേയറുടെ നേതൃത്വത്തില്‍ ശ്രമം. കോര്‍പറേഷനിലെ 295 താല്‍ക്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് പുറത്ത്.
ഇതോടെ കടുത്ത സത്യപ്രതിജ്ഞാലംഘനമാണ് മേയര്‍ നടത്തിയിരിക്കുന്നത്. നിരവധി വിദ്യാസമ്പന്നരായ യുവജനങ്ങള്‍ ജോലിക്കായി അലയുന്ന സാഹചര്യത്തിലാണ് മേയറുടെ ഈ നടപടി. അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന പാര്‍ട്ടിയുടെ വ്യക്തമായ ചിത്രമാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ നല്‍കിയിരിക്കുന്ന കത്തില്‍ നഗരസഭയുടെ ആരോഗ്യവകുപ്പിലേക്കുള്ള നിയമനത്തിനായുള്ള ഒഴിവുകള്‍ വ്യക്തമായി കാണിക്കുന്നുണ്ട്. സഖാവേ എന്ന് അഭിസംബോധന ചെയ്തിരിക്കുന്ന കത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയും പറയുന്നുണ്ട്.
കത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയായിരുന്നു. അതേസമയം കത്തിനെക്കുറിച്ച് തനിക്ക് യാതൊരറവുമില്ലെന്ന നിലപാടിലാണ് മേയര്‍ ആര്യ രാജേന്ദ്രന്‍.
COMMENTS