Mayor Arya Rajendran about letter controversy
തിരുവനന്തപുരം: രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. ഇന്നും മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് മേയര്‍ മാധ്യമങ്ങളെ കണ്ടത്.
55 കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് മേയറായതെന്നും അവരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം താന്‍ മേയറായി തുടരുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും ഹൈക്കോടതി അയച്ച നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Keywords: Mayor, Arya Rajendran, Letter controversy
COMMENTS