A massive accident involving 48 vehicles on a bridge on the Pune-Bengaluru highway. Many people are injured.
പുണെ : പുണെ - ബംഗളൂരു ഹൈവേയിലെ പാലത്തില്‍ 48 വാഹനങ്ങള്‍ ഉള്‍പ്പെട്ട വന്‍ അപകടം. നിരവധി പേര്‍ക്ക് പരിക്കുണ്ട്.
ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെ നവാലെ പാലത്തിലാണ് അപകടമുണ്ടായതെന്ന് പുണെ അഗ്നിശമനസേനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുണെ അഗ്നിശമന സേനയുടെയും പുണെ മെട്രോപൊളിറ്റന്‍ റീജിയന് ഡെവലപ്മെന്റ് അതോറിറ്റിയുടെയും രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.
Major accident near Navle bridge, about 48 vehicles damaged, several injured..!!#Pune #Maharashtra #accidente@nitin_gadkari @Dev_Fadnavis @narendramodi @AmitShah pic.twitter.com/dZLFMFJbek
— 𝕾𝖆𝖓𝖌𝖗𝖆𝖒⚜️ (@sangram_0277) November 20, 2022
ബ്രേക്ക് നഷ്ടപ്പെട്ട ഒരു ട്രക്ക് കണ്ടെയ്നര്‍ നിരവധി വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇടിയേറ്റ ഒരു വാഹനത്തില്‍ നിന്ന് എണ്ണ റോഡില്‍ പടര്‍ന്നു. അതിവേഗത്തില്‍ വന്ന വാഹനങ്ങള്‍ എണ്ണയില്‍ തെന്നി മറിയുകയും കൂട്ടിയിടിക്കുകയുമായിരുന്നു.
അപകടത്തെത്തുടര്‍ന്ന് സത്താറയില്‍ നിന്ന് മുംബയിലേക്കുള്ള പാതയിലെ വന്‍ ഗതാഗതക്കുരുക്കുണ്ടായി. രണ്ടു കിലോമീറ്ററിലധികം വാഹനങ്ങള്‍ നിരയായി കിടക്കുന്നതു കാണാമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
Summary: A massive accident involving 48 vehicles on a bridge on the Pune-Bengaluru highway. Many people are injured. News agencies are reporting quoting the Pune Fire Brigade that the accident took place at Nawale bridge around 9 pm on Sunday.
COMMENTS