Mali fire accident - 9 Indian's killed
മാലി: മാലിയില്‍ കെട്ടിടത്തിന് തീപിടിച്ച് പത്തുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒന്‍പത് പേര്‍ ഇന്ത്യാക്കാരാണ്. വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ഒരു ബംഗ്ലാദേശിയും മരിച്ചവരില്‍പ്പെടുന്നു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പത്തു മണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേനയ്ക്ക് തീയണയ്ക്കാനായത്.
മാലിദ്വീപിന്റെ തലസ്ഥാനമായ മാലിയിലാണ് അപകടമുണ്ടായത്. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്താണ് അപകടമുണ്ടായത്.
Keywords: Mali, Fire, 10 people killed
COMMENTS