Kannada actor Lohitashwa passes away
ബംഗളൂരു: മുതിര്‍ന്ന കന്നഡ നടന്‍ ലോഹിതാശ്വ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കന്നഡ നടന്‍ ശരത് ലോഹിതാശ്വ മകനാണ്. നടന്‍, എഴുത്തുകാരന്‍, നാടകകൃത്ത്, അധ്യാപനം തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ലോഹിതാശ്വ.
അഞ്ഞൂറോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. അതില്‍ എ.കെ 47, ദേവ, ദാദ, നീ ബരദെ കാദംബരി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചിത്രങ്ങള്‍. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
കര്‍ണ്ണാടക നാടക അക്കാദമി അവാര്‍ഡ്, കര്‍ണ്ണാടക രാജ്യോത്സവ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Kannada actor, Lohitashwa, Sarath Lohitashwa, Writer
COMMENTS